ഈ ഫോറം പൂര്‍ണമായി ഉപയോഗിക്കുവാനായി നിങ്ങളുടെ പേര് ഇമെയില്‍ വിലാസം ഒരു പാസ്സ്‌വേര്‍ഡ്‌ (ഇമെയില്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ട ആവശ്യം ഇല്ല )
കൊടുത്തു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്
ഇമെയില്‍ validation ആവശ്യം ഇല്ല
PLEASE REGISTER FOR REMOVING UNWANTED ADS
Clicksor

Shalabhamazha Nidra Malayalam Song ശലഭമഴ നിദ്ര

View previous topic View next topic Go down

Shalabhamazha Nidra Malayalam Song ശലഭമഴ നിദ്ര

Post by santhoshvjm on Sun Feb 26, 2012 2:45 am

സംഗീതം : ജാസ്സി ഗിഫ്റ്റ്
രചന : റഫീക്ക്‌ അഹമ്മദ്‌
പാടിയത് : ശ്രേയ ഘോഷല്‍


ശലഭമഴ പെയ്യുമീ വാടിയില്‍ പൂക്കളില്‍
വനലതകളിലാടുവാന്‍ പാടുവാന്‍ മോഹമായ്
ശിലാതലശയ്യയില്‍ അരുവിയായ് നുരയുമാവേഗം
പുതുമഴയിലെ നറുമണം നുകരുമാവേശം
പടരാനീ വനികയാകെ
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി
ശലഭമഴ പെയ്യുമീ വാടിയില്‍ പൂക്കളില്‍
വനലതകളിലാടുവാന്‍ പാടുവാന്‍ മോഹമായ്
ദിവാനിശ വേളകള്‍ പിണയുന്നൊരീ നിറസന്ധ്യയില്‍
നിലാവിതൾ വീണ നീലാകാശമായ് ഞാന്‍ മാറവേ
ദിവാനിശ വേളകള്‍ പിണയുന്നൊരീ നിറസന്ധ്യയില്‍
നിലാവിതൾ വീണ നീലാകാശമായ് ഞാന്‍ മാറവേ
എന്‍ ജീവനിലുണരുവാന്‍ നിന്‍ സൌരഭമറിയുവാന്‍
ഉണരാമിനി വിടാരാമൊരു മലരായ് ഞാനീ
ആമോദപ്പൂന്തേനുള്ളിൽ ചൂടുവാന്‍
രതോന്മദ ലഹരിയില്‍ ചുഴികളില്‍ വിളയുമാ മൌനം
മിഴിയിണയിലെ തിരകളില്‍ മറിയുമാ നാണം
പടരാനീ പ്രകൃതിയാകെ
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി
സുധാമയ വീചികള്‍ തഴുകുന്നൊരീ വനതന്തിയില്‍
സിരാപടലങ്ങളേതോ താളമായ് ഇഴയുന്നുവോ
സുധാമയ വീചികള്‍ തഴുകുന്നൊരീ വനതന്തിയില്‍
സിരാപടലങ്ങളേതോ താളമായ് ഇഴയുന്നുവോ
മൺവാസനയറിയുവാന്‍ നെഞ്ചേർന്നതിലുരുകുവാൻ
പടരാമിനി അലയാമൊരു തളിരായ് ഞാനീ
നീരാളം തന്നില്‍ മുങ്ങിത്താഴുവാന്‍
രതോന്മദ ലഹരിയില്‍ ചുഴികളില്‍ വിളയുമാ മൌനം
മിഴിയിണയിലെ തിരകളില്‍ മറിയുമാ നാണം
പടരാനീ പ്രകൃതിയാകെ
കുളിരൊളിയില്‍ തളിരിലയായ് അടിമുടി മാറി
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി



santhoshvjm

Posts : 199
Points : 630
Reputation : 3
Join date : 2011-05-17
Age : 36
Location : Trivandrum

View user profile

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum